കൊച്ചി തീരത്തിന് സമീപം ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ ആശങ്ക വേണ്ടെന്നും 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളതെന്നും കുഫോസ് പ്രൊഫസര്‍ ഡോ. വിഎൻ സഞ്ജീവൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ തന്നെ കേരള സർക്കാർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തിലാണ് ആശങ്കയുള്ളത്. വെള്ളവുമായി കൂടിക്കലരുമ്പോള്‍ ആസ്തലീന്‍ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ മത്സ്യം കഴിക്കുന്നതിൽ പ്രശനങ്ങളില്ലെന്നും മുൻകരുതലുകൾ മാത്രം മതിയെന്നും കുഫോസ് വിശദമായ പഠനം നടത്തുന്നുണ്ടെന്നും വിഎൻ സഞ്ജീവൻ കൂട്ടിച്ചേർത്തു.