കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 കപ്പൽ മുങ്ങിയ സംഭവത്തിൽ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി സഹായം മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്നും തീരദേശത്തെ ജനത വലിയ ആശങ്കയിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടലിൻ്റെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. ഇത് കാര്യമായി മത്സ്യ സമ്പത്തിനെ ബാധിക്കുന്നുണ്ടെന്നും വിഷയത്തിൽ സമഗ്രമായ പരിശോധന നടത്തി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുന്നതിനായി സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ കൂട്ടിച്ചേർത്തു.