ഹനുമാൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടൻ തേജ സജ്ജയും സംവിധായകൻ കാർത്തിക് ഘട്ടമനേനിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മിറൈ’ ടീസര്‍ പുറത്ത്. . ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദും കൃതിപ്രസാദും നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം മലയാളം ഉൾപ്പടെ നാല് ഭാഷകളിൽ ഓഗസ്റ്റ് ഒന്നിന് 2D, 3D ഫോര്‍മാറ്റുകളില്‍ ലോകമെമ്പാടും റിലീസിനെത്തുന്നു.
ഒരു സൂപ്പര്‍ യോദ്ധാവ് ആയാണ് തേജ സജ്ജ ചിത്രത്തിൽ വേഷമിടുന്നത്. ആക്ഷന്‍, ഫാന്റസി, മിത്ത് എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. മലയാളത്തിന്റെ പ്രിയ താരം ജയറാമിനെയും ടീസറില്‍ കാണാം. നായകനായി തേജ സജ്ജ എത്തുമ്പോൾ നായിക വേഷം കൈകാര്യം ചെയ്യുന്നത് റിതിക നായക് ആണ്. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന് ചോപ്ര, തന്‍ജ കെല്ലര്‍, വില്ലനായി മനോജ് മഞ്ജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ഒരു വമ്പന്‍ സിനിമാനുഭവമായാണ് ‘മിറൈ’ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ മണിബാബു കരണം, ഛായാഗ്രഹണം കാര്‍ത്തിക് ഘട്ടമനേനി, സംഗീതം ഗൗര ഹരി.
STORY HIGHLIGHT: mirai teaser out