മാസപ്പടി കേസില്‍ സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. എസ്എഫ്‌ഐഒ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുബ്രഹ്‌മണ്യന്‍ പ്രസാദ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കുറ്റപത്രം നല്‍കില്ലെന്ന് ഉറപ്പ് പാലിച്ചില്ലെന്ന് കേന്ദ്രത്തോട് ജഡ്ജി ചോദിച്ചു.
ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു. മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ആദായനികുതിവകുപ്പിന്റെ തർക്കപരിഹാര ട്രിബ്യൂണൽ തീർപ്പു കൽപ്പിച്ച കേസിൽ എസ്എഫ്ഐഒക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നും എഫ്ഐആര്‍ റദ്ദാക്കണം എന്നുമായിരുന്നു സിഎംആർഎല്ലിന്റെ ആവശ്യം.
എഫ്ഐആര്‍ റദ്ദാക്കിയില്ലെങ്കിലും കുറ്റപത്രം കോടതിയുടെ അനുമതി ഇല്ലാതെസമർപ്പിക്കരുതെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യപ്രസാദ് പറഞ്ഞിരുന്നു. ഈ ആവശ്യം അംഗീകരിക്കാമെന്ന് വാക്കാൽ കേന്ദ്രം ഉറപ്പ് നൽകിയിരുന്നു.