തിരുവനന്തപുരം: എസ്.പി മെഡിഫോർട്ട് ആശുപത്രി ഡയാലിസിസ് രോഗികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. നഫ്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 29 മുതൽ ജൂൺ 5 വരെയാണ്. എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 മണിവരെ നടക്കും.
ക്യാമ്പിന്റെ ഭാഗമായി രോഗികൾക്ക് കംപ്ലീറ്റ് ബ്ലഡ് പ്രൊഫൈൽ, കിഡ്നി ഫംഗ്ഷൻ ടെസ്റ്റ്, നഫ്രോളജിസ്റ്റിന്റെ കൺസൾട്ടേഷൻ, ഡയറ്റ് കൗൺസിലിംഗ് എന്നിവ സൗജന്യമായി ലഭ്യമാകും. കൂടാതെ, എക്കോ ടെസ്റ്റ് 50 ശതമാനം കിഴിവിൽ ലഭ്യമാകും. മറ്റ് രോഗനിർണയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 20 ശതമാനം ഡിസ്കൗണ്ട് നൽകുന്നതാണ്.
ഡോപ്‌ലർ, ഓപ്പറേഷൻ തിയേറ്റർ ചെലവുകൾ, പ്ലാസ്റ്റിക് സർജറിയും ഉൾപ്പെടുന്ന എ.വി. ഫിസ്റ്റുല പാക്കേജ് മെഡിഫോർട്ടിലെ പ്രത്യേക നിരക്കായ ₹25,000-ലാണ് നൽകുന്നത്. ഓരോ ഡയാലിസിസ് സെഷനും ₹1,000 രൂപയാണ് നിരക്ക്. കോർപ്പറേഷൻ ഡയാലിസിസ് കാർഡ് ഉപയോഗിച്ചും ഈ സേവനങ്ങൾ നേടാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: +91 471 3100100, +91 7593898964.