ക്രിക്കറ്റ് ലോകം അടക്കിവാഴുന്ന വിരാട് കോഹ്‌ലി ഒരു ഫിറ്റ്നസ് പ്രേമിയാണെന്നും ഭക്ഷണപ്രിയനും ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താൻ കർശനമായി ഡയറ്റ് പാലിക്കുന്ന ആളാണ് അദ്ദേഹം. ആരോഗ്യകരമായ ജീവിതശൈലി ആണ് വിരാട് പിന്തുടരുന്നത്.
ഡയറ്റ് മെനുവിലെ ഫുഡ് മാത്രമാണ് അദ്ദേഹം കഴിക്കുന്നത്. അതനുസരിച്ച് ഭക്ഷണം ഉണ്ടാക്കാനാണ് നിർദേശം ലഭിക്കുക. കോഹ്‌ലിയുടെ ഇഷ്ട പ്രാതൽ എഗ്ഗ് വൈറ്റ് ഓംലെറ്റ് വിത്ത് സ്പിനാച്ച് ആൻഡ് സ്മോക്കഡ് സാൽമൺ. ഇതിനോടൊപ്പം ഒരു പാട് പഴങ്ങളും നാരങ്ങ ഇട്ട ഗ്രീൻ ടീയും കോഹ് ലി കഴിക്കാറുണ്ട്. കോഹ്‌ലിയുടെ ഇഷ്ട വിഭവമായ ഓംലെറ്റ് തയാറാക്കാം.
ചേരുവകൾ:
- വൈറ്റ് – 3 എഗ്ഗ്
- എഗ്ഗ് യെല്ലോ (yolk) – 1
- സ്പിനാച്ച് – 1 കപ്പ്
- ഒലിവ് ഓയിൽ – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളക് – ആവശ്യത്തിന്
- കൊഴുപ്പ് കുറഞ്ഞ കോട്ടേജ് ചീസ് (Cottage Chees) – 1/4 കപ്പ്
- സ്മോക്കേഡ് സാൽമൺ -1 പീസ്
തയാറാക്കുന്ന വിധം: എഗ്ഗ് വൈറ്റും യെല്ലോയും കൂടെ നന്നായി വിസ്ക് കൊണ്ട് അടിച്ചെടുക്കുക. പാൻ ചൂടാവുമ്പോൾ ഒലിവ് ഓയിൽ ഒഴിച്ചു സ്പിനാച്ച് ഇട്ട് ഇളക്കി മാറ്റി വെക്കുക. പാനിലേക്ക് ഒലിവ് ഓയിൽ ഒഴിച്ച് അടച്ചുവെച്ച എഗ്ഗ് ചേർക്കുക.
ചെറുതീയിൽ വേവുമ്പോൾ മുകളിലായി സ്പിനാച്ച് വിതറുക. ഇതിലേക്ക് സ്മോക്കേഡ് സാൽമൺ ഇട്ട് ഉപ്പ്, കുരുമുളക് പൊടി, ചീസ് ഇട്ടു പകുതി മടക്കി ഇറക്കി വെക്കാം.