സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ 519 കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനതല യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി അവലോകനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം.രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. രോഗ പ്രതിരോധ പ്രോട്ടോകോള്‍ ആശുപത്രിയില്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.