ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗർഭിണി-എ പ്രെഗ്നന്റ് വിഡോ ‘എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. വ്യാസചിത്ര യുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നായകനായി അജീഷ് കൃഷ്ണ എത്തുമ്പോൾ നായികയായി റ്റ്വിങ്കിൾ ജോബി വേഷമിടുന്നു.
വിനോയ് വിഷ്ണു വടക്കേപ്പാട്ട്, സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രാജേഷ് തില്ലങ്കേരി ആണ്. ചിത്രത്തില്‍ ശിവന്‍കുട്ടി, സുനില്‍ സുഖദ, തുഷാര പിള്ള, സന്തോഷ് കുറുപ്പ്, അഖില അനോകി, സജിലാല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം സുധേന്ദുരാജ്, ഗാനരചന ഡോ. സുകേഷ്, കവിത ബിജു പ്രഹ്ലാദ്, കീര്‍ത്തനം ഭാസ്കര ഗുപ്ത വടക്കേപ്പാട്, ഛായാഗ്രഹണം സാംലാൽ പി തോമസ് നിർവ്വഹിക്കുന്നു.
STORY HIGHLIGHT: garbhini a pregnant widow filming begins