മനുഷ്യരുട ജീവനും സ്വത്തിനും ഭീ,ണിയാകുന്ന വന്യ ജീവികളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, സ്ഥാനാര്‍ത്ഥികളെയും നിശ്ചയിച്ച് അങ്കം മുറുക്കാന്‍ തുടങ്ങുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമായി ഇത് വരുന്നത്. നിലമ്പൂരില്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷം വ്യാപകമായിരിക്കുന്ന ഘട്ടത്തില്‍ നിരവധി സമരങ്ങളും ജനകീയ പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. പി.വി അന്‍വര്‍ നേരിട്ടിടപെട്ട് വനംവകുപ്പ് ഓഫീസില്‍ കയറി പ്രശ്‌നമുണ്ടാക്കിയതും വന്യമൃഗ ശല്യത്തിന്റെ പേരിലായിരുന്നു. ഇതേ തുടര്‍ന്ന് അന്‍വര്‍ ജയിലില്‍ പോവുകയും ചെയ്തു.
ഈ സഹചര്യങ്ങളിലോ, വയനാട്ടിലും, ഇടുക്കിയിലും, കോട്ടയത്തുമൊക്കെ പുലിയിറങ്ങി മനുഷ്യരെ കടച്ചു കൊല്ലുന്ന ഘട്ടത്തിലോ സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നില്ല. വന മേഖലയാണ് നിലമ്പൂര്‍. അതുകൊണ്ടു തന്നെ ഇത്തരമൊരു അനുമതി ലഭിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമെന്നതാണ് രാഷ്ട്രീയ നീക്കം. എന്നാല്‍, ഈ തീരുമാനം സംസ്ഥാന സര്‍ക്കാരിന് മാത്രമായി എടുക്കാനാവില്ല. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്.
കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനുള്ള നടപടി സ്വീകരിക്കാന്‍ വനം-വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി. നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും. ഈ തീരുമാനം മലയോര മേഖലയിലെ എല്ലാ മനുഷ്യര്‍ക്കും ഉഫകാരപ്രദമാകുമെന്നവാണ് വിലയിരുത്തല്‍
CONTENT HIGH LIGHTS;A move with an eye on Nilambur?: Central government’s permission will be sought to kill wildlife that poses a threat to life and property