കെ സി വേണുഗോപാലിന്റെ പ്രതികരണത്തിൽ സന്തോഷമെന്ന് പി വി അൻവർ. താന്‍ എപ്പോഴും ശുഭാപ്തി വിശ്വാസം ഉള്ള ആളാണെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാത്രിയോടെ പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് വീ വില്‍ സീയെന്നായിരുന്നു മറുപടി.
മുന്നണിയുടെ ഭാഗമാക്കാത്തതിലുള്ള അതൃപ്തി തുറന്നു പറഞ്ഞ പിവി അന്‍വര്‍ ഇനി കെസി വേണുഗോപാലിലാണ് പ്രതീക്ഷയെന്നും ചര്‍ച്ച നടത്തുമെന്നും നേരത്തെ പറഞ്ഞിരുന്നു.