ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിർണായക സൈനിക പ്രതികരണത്തിന്റെ മുഖമായ ഓപ്പറേഷൻ സിന്ദൂറിന്റെ ഐക്കണിക് ലോഗോ രൂപകൽപ്പന ചെയ്തത് പരസ്യ പ്രൊഫഷണലുകളോ ബ്രാൻഡിംഗ് സ്ഥാപനങ്ങളോ അല്ല, മറിച്ച് രണ്ട് സൈനികരാണ്. ലഫ്റ്റനന്റ് ഹർഷ് ഗുപ്ത, ഹവ് സുർവിന്ദർ സിംഗ് എന്നീ രണ്ട് സൈനികരാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ലോഗോ രൂപകൽപ്പന ചെയ്തത്. സൈന്യത്തിന്റെ ‘ബാച്ചീറ്റ്’ എന്ന മാസികയിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
17 പേജുകളുള്ള മാസികയാണ് സൈന്യം പ്രസിദ്ധീകരിച്ചത്. ആദ്യ പേജിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ലോഗോയും ഡിസൈൻ ചെയ്ത രണ്ട് സൈനികരുടെ ചിത്രങ്ങളുമാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ വിശദവിവരങ്ങൾ മാസികയിൽ വിവരിക്കുന്നു. മെയ് ഏഴിന് പുലർച്ചെ 1.05 മുതൽ 1.30 വരെയായിരുന്നു ഓപ്പറേഷൻ നടന്നത്. പിന്നീട്, ചരിത്രപരമായ വനിത ഓഫീസർമാരായ വിംഗ് കമാൻഡൻ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവരുടെ വാർത്താസമ്മേളനവും വാർത്താസമ്മേളനവും മാസികയിലുണ്ട്.
പഹൽഗാം ഭീകരാക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക നടപടികളെ കുറിച്ച് മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ പേജിൽ പഹൽഗാം ഭീകരാക്രമണത്തെ ഓർമിക്കുന്ന ചിത്രങ്ങൾ, കൊല്ലപ്പെട്ട വിനോദസഞ്ചാരികളുടെ വിവരങ്ങൾ, ഭീകരാക്രമണത്തെ അപലപിച്ച ലോകനേതാക്കൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.പാകിസ്താനിൽ ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ട സ്ഥലങ്ങളും തകർന്ന ഭീകരകേന്ദ്രങ്ങളും മാസികയിൽ അക്കമിട്ട് വിവരിക്കുന്നു.
STORY HIGHLIGHT: operation sindoor viral logo indian army