എന്നും രാവിലെ ബ്രേക്ക് ഫാസ്റ്റിന് ദോശയും ചപ്പാത്തിയും പുട്ടും … കഴിച്ച് മടുത്തോ. ഡയറ്റ് ചെയ്യുന്നവര്‍ക്കും ഹെൽത്ത് നോക്കുന്നവർക്കും എളുപ്പത്തിൽ തയ്യാറാക്കാം ഒരു ഓട്‌സ് ഓംലെറ്റ്.
ചേരുവകൾ
ഓട്‌സ് – 1 കപ്പ്
മുട്ട – 2
പാല്‍
മൊസര്‍ല്ല ചീസ്/ചീസ്
ചില്ലി ഫ്ലേക്‌സ്
മല്ലിയില
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – അല്പം
ഒലീവ് ഓയില്‍
കറുത്ത എള്ള്/വെളുത്ത എള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അല്‍പം ഓട്‌സ് ഇടുക. ശേഷം അതിലേക്ക് അല്‍പം പാല്‍ ചേര്‍ക്കുക. ഓട്‌സ് മുഴുവന്‍ അതില്‍ മുങ്ങും വിധം പാല്‍ ഒഴിക്കണം. ശേഷം അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഓട്‌സും മുട്ടയും പാലും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഉപ്പും അല്‍പം കുരുമുളക് പൊടിയും ഒലീവ് ഓയിലും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് അല്‍പം മൊസര്‍ല്ല ചീസ് ചേര്‍ക്കുക. തുടര്‍ന്ന് ചില്ലി ഫ്ലേക്‌സും മല്ലിയിലയും കറുത്ത എള്ളും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഓംലെറ്റ് ഉണ്ടാക്കാനായി ഒരു പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് അല്‍പം ഓയില്‍ ഒഴിച്ചുകൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് ഈ മിക്‌സ് ഒഴിച്ച് പരത്തി കൊടുക്കുക. ശേഷം പാന്‍ അടച്ച് വച്ച് ചെറിയ തീയില്‍ വേവിക്കുക. ഒരു വശം വേവായി കഴിഞ്ഞാല്‍ ഓംലെറ്റ് മറിച്ചിട്ട് മറുപുറവും വേവിക്കുക.
STORY HIGHLIGHT: oats omelette