Recipe

എളുപ്പത്തിലൊരു വെറൈറ്റി ബ്രെഡ് ടോസ്റ് ആയാലോ – bread toast

ഡയറ്റ് ചെയ്യുന്നവര്‍ക്കും ആരോഗ്യം നോക്കുന്നവർക്കും കഴിക്കാന്‍ വളരെ വേഗത്തില്‍ തയ്യാറാക്കാനാകുന്ന ഒരു ഐറ്റം അതാണ് ഈ ബ്രെഡ് ടോസ്റ്.

ചേരുവകൾ

ബ്രെഡ് – 2 എണ്ണം
കാബേജ്
തക്കാളി – 1
സവാള – 1
കാരറ്റ് – 1
പച്ചമുളക് – 2 എണ്ണം
മല്ലിയില
മുട്ട – 1 എണ്ണം
കുരുമുളക് പൊടി
മഞ്ഞള്‍ പൊടി – പാകത്തിന്
ഉപ്പ് – ആവശ്യത്തിന്
ബട്ടര്‍
മൊസര്‍ല്ല ചീസ്

തയ്യാറാക്കുന്ന വിധം

ബ്രെഡ് ടോസ്റ്റ് തയ്യാറാക്കാനായി ബ്രെഡ് എടുത്ത് അതിന്‍റെ നടുകിലെ ഭാഗം മുറിച്ച് മാറ്റുക. ശേഷം ഫില്ലിങ് തയ്യാറാക്കാം. അതിനായി കാബേജ്, തക്കാളി, സ്‌പ്രിങ് ഓനിയന്‍, പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞത് ഒരു പാത്രത്തിലേക്ക് ഇടുക. ശേഷം അതിേലക്ക് ഒരു മുട്ട പൊട്ടിച്ചോഴിക്കുക. അതിലേക്ക് പാകത്തിന് ഉപ്പ്, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്‍പം ബട്ടര്‍ ചേര്‍ക്കുക. അതിലേക്ക് കട്ട് ചെയ്‌ത് നടുഭാഗം ഒഴിവാക്കിയിട്ടുള്ള ബ്രെഡ് വയ്‌ക്കാം. ശേഷം അതിന്‍റെ നടുഭാഗത്തേക്ക് അല്‍പം ഫില്ലിങ് ഒഴിക്കുക.

STORY HIGHLIGHT: bread toast