Food

മലയാളികളുടെ പ്രിയപ്പെട്ട ബീഫ് കറി ഉണ്ടാക്കിയാലോ?

പൊറോട്ടയ്‌ക്കും അപ്പത്തിനുമെല്ലാം കൂടെ കഴിക്കാൻ നല്ല കിടിലൻ ബീഫ് കറി ഉണ്ടാക്കിയാലോ? അതും നല്ല നാടൻ രീതിയിൽ ഉണ്ടാക്കാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബീഫ്- 1 കിലോ
  • സവാള – 4 എണ്ണം
  • വെളുത്തുള്ളി -3 എണ്ണം
  • പച്ചമുളക് – 6 എണ്ണം
  • തക്കാളി- 2 എണ്ണം
  • ഇഞ്ചി – 1
  • കറിവേപ്പില – 4 തണ്ട്
  • മുളകുപൊടി-2 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി-2.5 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി-1 ടേബിൾ സ്പൂൺ
  • മീറ്റ് മസാല- -2 ടേബിൾസ്പൂൺ
  • പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില- ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – പാകത്തിന്
  • വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി കഴുകി വൃത്തിയാക്കി മുറിച്ചെടുക്കണം. വെള്ളം നന്നായി കളഞ്ഞെടുക്കണം. മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, മീറ്റ് മസാല കടായിയിലിട്ട് ചൂടാക്കി മാറ്റി വെയ്ക്കാം. ശേഷം കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പു, ഏലക്ക, കറുകയില എന്നിവ ഇട്ട് ഇളക്കാം. ഇതിലേയ്ക്ക് ഇഞ്ചിയും പച്ചമുളകും ചേർന്ന് നന്നായിവഴറ്റുക.

ഇത് നന്നായി മൂത്ത് വരുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച സവാള ചേർത്തുകൊടുക്കണം.ഇത് നന്നായി വഴറ്റിയെടുത്ത് ഇതിലേയ്ക്ക് നേരെ ചൂടാക്കിവെച്ച മസാലപ്പൊടികൾ ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേർത്തത് നന്നായി ഇളക്കുക. പാകത്തിന് വെള്ളവും ചേർത്തുവെച്ച് അടച്ചുവെച്ച് വേവിക്കുക. നന്നായി വെന്തുവരുമ്പോൾ കുറച്ചു എണ്ണയും കുറച്ച് കറിവേപ്പിലയും ചേർത്തു ഇളക്കാം.