Kerala

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കില്ല എന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കില്ല എന്നാണ് കരുതുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പിണറായി വിജയനെതിരായ രാഷ്ട്രീയമാണ് അൻവറിനുള്ളതെങ്കിൽ അതാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

അൻവറിന്റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ടയില്ലെന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

ആന്റോ ആന്റണിയുമായുള്ള കൂടിക്കാഴ്ച വ്യക്തപരമാണ്. തന്റെ സഹപ്രവർത്തകനായ ഒരു നേതാവുമായി സംസാരിക്കുന്നതിൽ എന്താണ് വാർത്തയെന്നും അദ്ദേഹം ചോദിച്ചു.

Latest News