Kerala

വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിന് സമീപത്തായി വട്ടവട പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്.

ഇതിന് സമീപത്തു നിന്നാണ് മൃതദേഹവും കണ്ടെത്തിയത്. ചെറിയ കനാലിൽ വീണ് മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

Latest News