നിലമ്പൂരിൽ എൽഡിഎഫ് ജയിച്ചത് രാഷ്ട്രീയ അടിത്തറയുള്ളതിനാൽ ആണെന്ന് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫിന് നഗരസഭയിലടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയ ശക്തികൾക്ക് ഒപ്പമാണ് യുഡിഎഫ്. കോൺഗ്രസ് നിലമ്പൂരിൽ ദുർബലരായിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിലാണ്. എല്ലാ പ്രവർത്തനവും എൽഡിഎഫ് പൂർത്തീകരിച്ചു വരികയാണ്. സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും എന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.