Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തിയത് കൊറിയൻ യുവതി, പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്തയച്ചു. യുവതി ക്ഷേത്രത്തിന് സമീപം എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 10ന് രാത്രി 10 മണിയോടെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോൺ പറന്നത്. കൊറിയന്‍ വ്ലോഗറായ യുവതിയാണ് ഡ്രോണ്‍ പറത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താനാണ് ഫോര്‍ട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്തയച്ചിരിക്കുന്നത്.

അതേസമയം യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഉത്സവ സമയത്താണ് ഡ്രോണ്‍ പറത്തിയിരിക്കുന്നത്. എന്ത് ഉദ്ദേശ്യത്തോടെയാണ് യുവതി ഇത് ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Latest News