കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ഏഴ് വയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് നാടോടികൾ പൊലീസ് കസ്റ്റഡിയിലായി.കോഴിക്കോട് ബീച്ചിൽ പുതിയ കടവിൽ ഇന്ന് രാവിലെ 10:30 യോടെയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്ത് ചാക്കിലിട്ട് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബീച്ചിൽ ഉണ്ടായിരുന്ന പൊലീസുകാരനെ വിവരം അറിയിക്കുകയായിരുന്നു.