ചക്ക വെച്ച് ഒരു കിടിലൻ ഐസ് ക്രീം ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ ഐസ് ക്രീം.
ആവശ്യമായ ചേരുവകൾ
- മധുരമുള്ള ചക്കപ്പഴം- 250 ഗ്രാം
- പഞ്ചസാര- 100ഗ്രാം
- പൊടിച്ച പഞ്ചസാര- 50 ഗ്രാം
- വിപ്പിംഗ് ക്രീം- 250 മില്ലി
- കട്ടിയുള്ള തേങ്ങാപ്പാൽ- 250 മില്ലി
തയ്യാറാക്കുന്ന വിധം
ചക്ക കുരുനീക്കി ചെറുതായരിഞ്ഞ് പഞ്ചസാര ചേർത്ത് ചെറുതീയിൽ വേവിക്കുക. തണുത്ത ശേഷം മിക്സിയിലടിച്ച് മൂടി വയ്ക്കാം. ഇനി വിപ്പിംഗ് ക്രീമും തേങ്ങാപ്പാലും പൊടിച്ച പഞ്ചസാരയും ചേർത്ത് അടിച്ച് എടുക്കാം. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ചക്ക മിശ്രിതം ചേർത്തത് വീണ്ടും അടിച്ചെടുക്കുക. ഇത് പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കാം. കട്ടിയായാൽ വീണ്ടും പുറത്തെടുത്ത് മിക്സിയിലടിച്ച് വീണ്ടും ഫ്രീസറിൽ വയ്ക്കാം.