തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി രംഗത്ത്. തനിക്ക് നേരെയുളള വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തനിക്ക് മറ്റ് ചില നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് എന്നുമായിരുന്നു തരൂരിന്റെ മറുപടി. എക്സ് പോസ്റ്റിലോടെയായിരുന്നു തരൂരിന്റെ മറുപടി.
ഞാന്‍ വ്യക്തമായും സ്പഷ്ടമായും സംസാരിച്ചത് ഭീകരാക്രമണങ്ങള്‍ക്കുള്ള തിരിച്ചടികളെക്കുറിച്ചാണ്, അല്ലാതെ മുന്‍കാല യുദ്ധങ്ങളെക്കുറിച്ചല്ലെന്നും തരൂര്‍ പറഞ്ഞു. പതിവുപോലെ വിമര്‍ശനങ്ങളും ട്രോളുകളും എന്റെ കാഴ്ചപ്പാടുകളെയും വാക്കുകളെയും അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ വളച്ചൊടിച്ചുകൊണ്ടുള്ളതാണ്. എനിക്ക് ഇതിനേക്കാള്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്’ തരൂര്‍ എക്സില്‍ കുറിച്ചു.