പ്രഭാത ഭക്ഷണത്തിന് ഒരു ഹെൽത്തി ദോശ ആയാലോ? രുചികരമായ ചെറുപയർ ദോശയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചെറുപയർ- 1 കപ്പ്
- പച്ചരി- കാൽ കപ്പ്
- ഇഞ്ചി- ചെറിയ കഷണം
- പച്ചമുളക്- 1 എണ്ണം
- കറിവേപ്പില- രണ്ടു തണ്ട്
- ജീരകം- 1/2 ടീ സ്പൂൺ
- വെള്ളം- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ചെറുപയറും പച്ചരിയും വെള്ളത്തിലിട്ട് രാത്രി മുഴുവൻ കുതിരാൻ വെക്കുക. ശേഷം നന്നായി ഇഞ്ചി, പച്ചമുളക്, ജീരകം, കറിവേപ്പില, കഴുകൽ ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. നന്നായി ചൂടായ ദോശത്തവയിൽ എണ്ണ തടവി ദോശ ചുട്ടെടുക്കാം. ക്രിസ്പിയും ടേസ്റ്റിയുമായ ദോശ റെഡി.