Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ 2ന്: കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പുതുമഴയില്‍ നനഞ്ഞ് സ്‌കൂള്‍ മുറ്റത്തെത്താന്‍ കുരുന്നുകള്‍ ഒരുങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 29, 2025, 01:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പ് രാവിലെ 8.30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും. ജനപ്രതിനിധികള്‍, അധ്യാപകര്‍, പിടിഎ, എസ്.എം.സി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് വിവിധ സംഘങ്ങളായി ഭവനസന്ദര്‍ശനം നടത്തി കലവൂര്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ക്ഷണിച്ച് വരികയാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 26 ന് രാവിലെ ഒമ്പതിന് ഭവനസന്ദര്‍ശനം ആരംഭിച്ചു.

സംഘാടക സമിതിയുടേയും ജില്ലാപഞ്ചായത്ത് ആര്‍ട്ട് അക്കാദമിയുടേയും നേതൃത്വത്തില്‍ കലവൂരില്‍ സ്ട്രീറ്റ് ആര്‍ട്ട് എന്ന പരിപാടി മെയ് 24 ന് രാവിലെ സംഘടിപ്പിച്ചു. കലവൂര്‍ സ്‌കൂള്‍ മതിലുകളും പരിസരവും സ്ട്രീറ്റ് ആര്‍ട്ടിലൂടെ മനോഹരമാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂവായിരം പേര്‍ക്ക് സദ്യയൊരുക്കുന്നതിനായി കലവൂരിലെ പൊതുജനങ്ങളില്‍ നിന്നും കടകളില്‍ നിന്നും വിഭവസമാഹരണം നടത്തി വരികയാണ്. മെയ് 27 മുതല്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ കലവൂര്‍ സ്‌കൂളില്‍ കലവറ തയ്യാറായിട്ടുണ്ട്. സ്റ്റേജ്, പന്തല്‍ പണികള്‍ പൂര്‍ത്തിയായി വരുന്നു. മെയ് 29ന് രാവിലെ 10 ന് സ്‌കൂളില്‍ അധ്യാപക സംഗമം സംഘടിപ്പിച്ചു.

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി മെയ് 31ന് അയ്യായിരം പേര്‍ പങ്കെടുക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും. ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്യും. എല്ലാ സ്‌കൂളുകളിലും പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, റീലുകള്‍ എന്നിവ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. രണ്ട് ബോര്‍ഡുകള്‍ ഓരോ സ്‌കൂളിലും വെക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും മിക്ക സ്‌കൂളുകളിലും പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

  • പ്രവേശനോത്സവ ഗാനം

പ്രവേശനോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാവുകയാണ്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്. വഎസ്.എസിലെ വിദ്യാര്‍ത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025-26 അധ്യയനവര്‍ഷം പ്രവേശനോത്സവ ഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും.
അനു തോമസ്, അലീന മേരി ഷിബു, ജെറിന്‍ ജോര്‍ജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ഭദ്ര ഹരിയെ പ്രവേശനോത്സവ ദിവസത്തില്‍ വിശിഷ്ട അതിഥിയായി കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയ്ക്ക് ക്ഷണിക്കും. പൊതു വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണക്കത്ത് ഭദ്രാ ഹരിക്ക് കൈമാറി.

  • സ്ഥലംമാറ്റം

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജില്ലകളിലും ഡയറക്ടറേറ്റിലുമായി ആകെ 23 വിദ്യാഭ്യാസ ഉപഡയറക്ടര്‍ തസ്തികകള്‍ ആണ് നിലവിലുള്ളത്. 2025ല്‍ ഇതുവരെ നിലവില്‍ വന്നഎല്ലാ ഒഴിവുകളിലേയ്ക്കും സ്ഥാനക്കയറ്റം/സ്ഥലംമാറ്റം മുഖേന ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. വകുപ്പില്‍ ആകെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയാണ് നിലവിലുള്ളത് അതില്‍ 30 തസ്തികകള്‍ വകുപ്പിലെ ഫീഡര്‍ കാറ്റഗറിയില്‍ നിന്നും പ്രൊമോഷന്‍ മുഖേന നിയമനം നടത്തുന്നു. ഈ 30 തസ്തികയില്‍ വിരമിക്കല്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ തസ്തികയിലേയ്ക്കുള്ള പ്രൊമോഷന്‍ എന്നിവ മൂലം 13 ഒഴിവുകള്‍ നിലവിലുണ്ട്. ഈ ഒഴിവിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള സെലക്റ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി ചേര്‍ന്നു.

ഈ കാലയളവില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതെയിരിക്കുവാന്‍ ഒഴിവുകള്‍ നിലനില്‍ക്കുന്ന എല്ലാ ഓഫീസുകളിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിട്ടുണ്ട്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/ പ്രഥമാധ്യാപകര്‍ തസ്തികയില്‍ നിലവിലുള്ള ഇരുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് ഒഴിവുകളിലേയ്ക്ക് സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ രണ്ടാം തീയതിയില്‍ എല്ലാ വിദ്യാലയങ്ങളിലും പ്രഥമാധ്യാപകരുടെ സേവനം ഉറപ്പാക്കുന്ന വിധത്തില്‍ സ്ഥലംമാറ്റ/ സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതാണ്. സംസ്ഥാനത്തെ 14 ഡയറ്റുകളിലേയ്ക്കും പ്രിന്‍സിപ്പല്‍മാരെ നിയോഗിക്കുന്നതിനുള്ള വകുപ്പ് തല പ്രൊമോഷന്‍ കമ്മിറ്റി കൂടുന്നതിന് തീരുമാനിച്ചിട്ടുണ്ട്. വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡയറ്റ് പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നതിനു വകുപ്പ് തല പ്രൊമോഷന്‍ കമ്മിറ്റി കൂടുന്നത്.

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസര്‍, എ.പി.എഫ്.ഒ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്കുള്ള സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പി.എ ടു ഡി.ഇ.ഒ തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റം/സ്ഥലംമാറ്റം നടപടികള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ നിലവിലുള്ള 28 ഒഴിവിലേയ്ക്കുള്ള സ്ഥലംമാറ്റവും 16 ഒഴിവുകളിലേക്കുള്ള സ്ഥാനക്കയറ്റവും ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ജൂനിയര്‍ സൂപ്രണ്ടുമാരുടെ 25 പേരുടെ സ്ഥലംമാറ്റവും 15 പേരുടെ സ്ഥാനക്കയറ്റവും നടപടി പൂര്‍ത്തിയായി. ജില്ലകളില്‍ ക്ലര്‍ക്ക് തസ്തികകളില്‍ ആകെ നാന്നൂറ്റി ഇരുപത്തിയഞ്ച് സ്ഥലംമാറ്റങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ReadAlso:

സിസ്റ്റം ഇത്ര ദുർബലമോ? ഗോവിന്ദച്ചാമി ജയിൽചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് – Footage of Govindachamy escaping

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ. മാണി എംപി | Jose K Mani MP

സമരസൂര്യൻ വിഎസിന്റെ പേരിലുള്ള ആദ്യ സ്മാരകം തിരുവനന്തപുരത്ത് | Comrade VS

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു | Cherthala

ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി വൈറ്റ്‌പേപ്പറും സ്‌കില്‍ക്ലബും ഒരുമിക്കുന്നു

ജൂണ്‍ രണ്ടാം തീയതിയില്‍ തന്നെ എല്ലാ വിഭാഗം അധ്യാപകരും വിദ്യാലയങ്ങളില്‍ ജോലിയില്‍പ്രവേശിക്കുന്ന വിധത്തില്‍ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പി.ഡി. ടീച്ചര്‍മാരുടെ മൂവായിരത്തി ഇരുന്നൂറ്റി പതിനാറ് സ്ഥലംമാറ്റങ്ങളും ഹൈസ്‌കൂള്‍ അധ്യാപകരുടെ ആയിരത്തി നാന്നൂറ്റി അമ്പത്തി രണ്ട് സ്ഥലംമാറ്റങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരുടെ രണ്ടായിരത്തി ഇരുപത്തിയഞ്ച് വര്‍ഷത്തെ ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റത്തിന്റെ കരട് ലിസ്റ്റ് മെയ് 20 ന് പ്രസിദ്ധീകരിക്കുകയും ആയതിന്മേലുള്ള പരാതികള്‍ പരിഹരിച്ച് മെയ് 29-നകം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുവാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

  • സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ 2025-26 പൊതു സ്ഥലം മാറ്റം

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ 2025-26ലെ ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അന്തിമ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മെയ് 25ന് പ്രസിദ്ധീകരിച്ചു. ട്രാന്‍സ്ഫര്‍ പ്രക്രിയയുടെ വിശദാംശങ്ങള്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഡബ്ല്യൂ. ഡോട്ട് ഡി എച്ച് എസ് ഇ ട്രാന്‍സ്ഫര്‍ ഡോട്ട് കേരള ഡോട്ട് കേരള ഡോട്ട് ജി ഒ വി ഇന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. എണ്ണായിരത്തി ഇരുന്നൂറ്റി രണ്ട് അപേക്ഷകളാണ് ജനറല്‍ ട്രാന്‍സ്ഫറിനായി ഈ വര്‍ഷം ലഭിച്ചത്. ഇതില്‍ നാലായിരത്തി തൊള്ളായിരത്തി എഴുപത്തിയൊമ്പത് അധ്യാപകര്‍ക്ക് മറ്റു സ്‌കുളുകളിലേക്കും മൂവായിരത്തി ഇരുന്നൂറ്റി മൂന്ന് അധ്യാപകര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്‌കൂളുകളിലും സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ വിരമിക്കല്‍ മുഖേന ഉണ്ടായ ഒഴിവിലെ നിയമനംഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ വിരമിക്കല്‍ മുഖേന ഉണ്ടായ ഒഴിവിലേക്ക് അധ്യയന വര്‍ഷം ആരംഭത്തിന് മുന്‍പ് തന്നെ നിയമനം നല്‍കിയിട്ടുണ്ട്.

  • പ്ലസ് വണ്‍ പ്രവേശനം

2025-26 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ച നാല് ലക്ഷത്തി അരുപത്തി രണ്ടായിരത്തി എഴുന്നൂറ്റി അറുപത്തിയെട്ട് (4,62,768) അപേക്ഷകളിലെ ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24 ന് പ്രസിദ്ധീകരിച്ച് തിരുത്തലുകള്‍ക്കും ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുന്നതിനും ഉള്ള അവസരം അപേക്ഷകര്‍ക്ക് മെയ് 28ന് വൈകിട്ട് 5 മണി വരെ അനുവദിച്ചു. സര്‍ക്കാര്‍,എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ മൂന്നു ലക്ഷത്തി പതിനാറായിരം (3,16,000) സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ് നടത്തപ്പെടുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട,അണ്‍-എയ്ഡഡ് ക്വാട്ട സീറ്റുകള്‍ ഉള്‍പ്പടെ ആകെ നാല് ലക്ഷത്തി നാല്‍പത്തി രണ്ടായിരത്തി പന്ത്രണ്ട് (4,42,012)ഹയര്‍സെക്കണ്ടറി സീറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാണ്.

മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2 ന് വൈകിട്ട് 5 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതും പ്രവേശനം ജൂണ്‍ 3 ന് രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 വൈകിട്ട് 5 മണി വരെ തേടാവുന്നതുമാണ്. ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റുംപ്രസിദ്ധീകരിക്കുന്നതുമാണ്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ്വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുന്നതാണ്.

CONTENT HIGH LIGHTS; School Entrance Festival on June 2: Chief Minister to inaugurate at Kalavur Government Higher Secondary School

Tags: V SIVANKUTTY MINISTERSTATE SCHOOL ENTRANCE FESTIVAL IN KERALAKALAVOOR GOVT.HSSV SIVANKUTTYANWESHANAM NEWS

Latest News

കളിക്കുന്നതിനിടെ ട്രാൻസ്‌ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു – Seven year old boy dies after being electrocuted

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ | Death

കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

പട്ടിണി ഭീഷണി നേരിടുന്ന പലസ്തീനികളുടെ അവസ്ഥയില്‍ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ; 91 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി GHF വ്യക്തമാക്കുന്നു, പലസ്തീനില്‍ നലിവിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്

വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍ | Death

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.