ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് മൈഗ്രേൻ. ഛർദ്ദി, കണ്ണ് ,ഓക്കാനം, മങ്ങുക, വെളിച്ചം മിന്നുന്നത് പോലെ തോന്നുക, വെളിച്ചത്തിനും ശബ്ദത്തിനും കൂടുതൽ സംവേദനക്ഷമത ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയ കഠിനമായ തലവേദനയാണ് മൈഗ്രേൻ. ഉപ്പ് , മസാല, എണ്ണ എന്നിവ അധികമായി കഴിക്കുക, ഉറക്കം ശരിയാകാതിരിക്കുക, മാനസിക സമ്മർദ്ദം, വെയിലത്ത് കൂടുതൽ സമയം ചെലവഴിക്കുക,മദ്യപാനം, കഫീൻ , ദഹന പ്രശ്നങ്ങൾ,ഹോർമോൺ മാറ്റങ്ങൾ, പുകവലി, പെട്ടെന്ന് നിർത്തുക എന്നിവയെല്ലാം മൈഗ്രേനിന് കാരണമാകാം.
മൈഗ്രേൻ തലവേദന ഒരുപാട് പേരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. ഇത് സാധാരണയായി 100 ആളുകളിൽ 10 പേർക്ക് ഉണ്ടാകാറുണ്ട്. മൈഗ്രേൻ വരുമ്പോൾ കഠിനമായ തലവേദന ഉണ്ടാകും. അതോടൊപ്പം ചില ലക്ഷണങ്ങളും കാണാം.
– കണ്ണിൽ ഇരുട്ട് വീഴുക
– ഓക്കാനം
– ഛർദ്ദി
– മിന്നൽ വെളിച്ചം കാണുക
– ശബ്ദത്തിനും വെളിച്ചത്തിനും കൂടുതൽ ബുദ്ധിമുട്ട് തോന്നുക
-പുരികത്തിന് മുകളിൽ വേദന കൂടുന്നതായി തോന്നാം
വെയിലത്ത് കൂടുതൽ നേരം നിന്നാൽ തലവേദന കൂടാനും സാധ്യതയുണ്ട്. തലയിൽ ഒരു തരം തുടിപ്പ് അനുഭവപ്പെടാം. ഇത് ഓരോ മിടിപ്പിലും കൂടിക്കൂടി വരും. കഴുത്തിലേക്കും തോളിലേക്കും ഈ വേദന വ്യാപിച്ചേക്കാം. സാധാരണയായി രണ്ട് മൂന്ന് മണിക്കൂർ വരെ ഈ തലവേദന നീണ്ടുനിൽക്കാം. ചില ആളുകൾക്ക് ഇത് രണ്ട് മൂന്ന് ദിവസം വരെയും ഉണ്ടാകാറുണ്ട്.
ആയുർവേദത്തിൽ ഈ അവസ്ഥയെ സൂര്യവർത്തം എന്ന് പറയുന്നു. “സൂര്യൻ” എന്നാൽ സൂര്യൻ എന്നും “ആവർത്തം” എന്നാൽ തടസ്സം അല്ലെങ്കിൽ ബുദ്ധിമുട്ട് എന്നും അർത്ഥം. രക്തക്കുഴലുകൾക്കും തലച്ചോറിനും ഉണ്ടാകുന്ന അമിതമായ ഉത്തേജനം കാരണമാണ് ഇത് ഉണ്ടാകുന്നത്. ഓരോരുത്തരിലും മൈഗ്രേൻ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ പൊതുവെ സൂര്യോദയ സമയത്തോ ഉച്ച സമയത്തോ ഇത് കൂടുകയും വൈകുന്നേരത്തോടെ കുറയുകയും ചെയ്യും.
ആയുർവേദ പ്രകാരം മൈഗ്രേൻ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
1. എണ്ണമയമുള്ളതും, എരിവുള്ളതും, ഉപ്പുള്ളതുമായ ഭക്ഷണം അധികം കഴിക്കുക.
2. കൂടുതൽ സമയം വെയിൽ കൊള്ളുക.
3. ശരീരത്തിന്റെ സ്വാഭാവിക ആവശ്യങ്ങളെ തടസ്സപ്പെടുത്തുക.
4. അമിതമായ മാനസിക സമ്മർദ്ദം.
5. ദഹനക്കുറവ്.
6. അമിതമായി മദ്യപാനം അല്ലെങ്കിൽ പുകവലി.
7. ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ.
8. കഫീൻ അടങ്ങിയ ചായ, കാപ്പി എന്നിവ പെട്ടെന്ന് നിർത്തുക.
9. ഉപവാസം (വ്രതം) എടുക്കുക.
10. ഹോർമോൺ മാറ്റങ്ങൾ, ഇത് സാധാരണയായി ആർത്തവ സമയത്ത് അല്ലെങ്കിൽ ഗർഭനിരോധന ഗുളികകൾ അധികമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകാം.
11. ഉറക്കത്തിന്റെ രീതിയിലുള്ള മാറ്റങ്ങൾ.
ചില ഭക്ഷണങ്ങൾ മൈഗ്രേൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്. സംസ്കരിച്ച ഭക്ഷണങ്ങൾ (Processed foods), പാലുത്പന്നങ്ങൾ, ബേക്കറി പലഹാരങ്ങൾ, പുളിപ്പിച്ച ഭക്ഷണങ്ങൾ, നിലക്കടല, ഉള്ളി, പെട്ടെന്ന് ദഹിക്കാത്ത ഇറച്ചി എന്നിവ കഴിക്കുന്നത് പിത്ത ദോഷം അല്ലെങ്കിൽ കഫ ദോഷം കൂട്ടാൻ സാധ്യതയുണ്ട്.
തലവേദനയിൽ നിന്നും ആശ്വാസം കണ്ടെത്താൻ ചില ഹെർബൽ ചായകൾ നിങ്ങളെ സഹായിക്കും. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഇഞ്ചി ചായ
ഇഞ്ചി ഒരു ആയുർവേദ ഔഷധമാണ്. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇഞ്ചിയിലെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേദന അകറ്റാൻ സഹായിക്കും. കൂടാതെ പല ആരോഗ്യപ്രശ്‌നങ്ങളെയും ചെറുക്കാൻ ഇഞ്ചിയുടെ ഉപയോഗം ഫലപ്രദമാണ്. തലവേദന, മൈഗ്രേൻ എന്നീ അസുഖങ്ങളെ നേരിടാൻ കട്ടൻ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ഉത്തമമാണ്.
ഗ്രീൻ ടീ
മൈഗ്രേൻ അകറ്റാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണ് ഗ്രീൻ ടീ. ഇതിൽ ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഞരമ്പുകൾക്കും പേശികൾക്കും വിശ്രമം നൽകാൻ സഹായിക്കുന്നു. മാത്രമല്ല സമ്മർദ്ദം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഗ്രീൻ ടീ ഗുണം ചെയ്യുന്നു. തലവേദന, മൈഗ്രേൻ എന്നിവയാൽ ബുദ്ധിമുട്ടുന്നവർ ദിവസേന രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.
ചമോമൈൽ ചായ
പല ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ചമോമൈൽ. ഔഷധമായും അലങ്കാര സസ്യമായും ഈ ചെടി ഉപയോഗിക്കുന്നു. തലവേദന, മൈഗ്രേൻ എന്നിവ നേരിടുന്നവർ ചമോമൈൽ ചായ കുടിക്കുന്നത് നല്ലതാണ്. ഇത് വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല സമ്മർദ്ദം, ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നു.