Tech

ആപ്പിള്‍ ഗെയിമിംഗ് ആപ്പ് പുറത്തിറങ്ങുന്നു; ഐഫോണികളിലും ലഭ്യമാകും

ആപ്പിള്‍ തങ്ങളുടെ ഡിവൈസുകളില്‍ സമഗ്രമായ ഒരു ഗെയിമിംഗ് ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇത് ഗെയിമിംഗ് മേഖലയിലേക്കുള്ള കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമായി കണക്കാക്കുന്നു. സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യപ്പെടുന്ന iOS 19-ന്റെ ഭാഗമായി ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ ടിവി ഉപകരണങ്ങളില്‍ പുതിയ ഗെയിമിംഗ് ആപ്ലിക്കേഷന്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്യും.

ആപ്പിളിന്റെ ഗെയിമിംഗ് ആപ്പ് ഈ വര്‍ഷം അവസാനം മുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമെന്ന് ബ്ലൂംബെര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെയിമിംഗിനെ കേന്ദ്രീകരിച്ചുള്ള ആപ്പിള്‍ വികസിപ്പിച്ച സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്ലാറ്റ്ഫോമായ ഗെയിം സെന്ററിന് പകരമായി ഇത് പ്രവര്‍ത്തിക്കും.

ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ ടിവി സെറ്റ്-ടോപ്പ് ബോക്സ് എന്നിവയുള്‍പ്പെടെ എല്ലാ ആപ്പിള്‍ ഉപകരണങ്ങളിലും ആപ്പ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഗെയിമിലെ നേട്ടങ്ങള്‍, ലീഡര്‍ബോര്‍ഡുകള്‍, മറ്റ് കളിക്കാരില്‍ നിന്നുള്ള ആശയവിനിമയം, സമീപകാല പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ പ്രദര്‍ശിപ്പിക്കും.

ആപ്പ് സ്റ്റോറിന് പുറത്ത് ഡൗണ്‍ലോഡ് ചെയ്ത ഗെയിമുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ആപ്പിന്റെ ഒരു മാക് പതിപ്പും ആപ്പിള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഫോണ്‍ പതിപ്പിനൊപ്പം ഈ ആപ്പും iOS 19-നായി റിസര്‍വ് ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് അടുത്ത മാസം വേള്‍ഡ്വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ് ( WWDC) 2025-ല്‍ പ്രിവ്യൂ ചെയ്യപ്പെടും.