വ്യായാമത്തിന്റെ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒന്നാണ് നടത്തം. ദിവസവും നടക്കുന്നത് ആരോഗ്യത്തിന് ഏറെ പ്രയോജനകരമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണെന്നാണ ആരോഗ്യ വിദ്ഗദര്‍ പറയുന്നത്. ദിവസവും നടക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
ഒന്ന്
ദിവസവും 30 മിനിറ്റ് നടക്കുന്നത് പതിവാക്കിയാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. പതിവായി നടക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. അതിലൂടെയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും.
രണ്ട്
നടത്തം ശീലമാക്കുന്നതിലൂടെ രക്തസമ്മര്‍ദം കുറയുകയും മസിലുകള്‍ ശക്തിപ്പെടുകയും ഊര്‍ജം കൂടുതല്‍ കൈവരിക്കുകയും ആരോഗ്യകരമായ
ഭാരം നിലനിര്‍ത്താന്‍ കഴിയുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു.
മൂന്ന്
പതിവ് നടത്തം എല്ലുകളെ ശക്തിപ്പെടുത്തുകയും ബാലന്‍സ് മെച്ചപ്പെടുത്തുകയും പേശികളുടെ ശക്തിയും സഹിഷ്ണുതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അത് മാത്രമല്ല, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനുമുള്ള ഫലപ്രദമായ മാര്‍ഗമാണ് നടത്തം.
നാല്
ദിവസം നടക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം നല്ലതാണ്.
അഞ്ച്
ദഹനം മെച്ചപ്പെടുത്താനും, വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും, മലബന്ധത്തെ തടയാനും, കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും, പതിവായുള്ള നടത്തം ഗുണം ചെയ്യും.