Health

സ്ത്രീകളിലെ കാന്‍സര്‍ ലക്ഷണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഇവ

കാന്‍സര്‍ വരാനുള്ള സാധ്യത പ്രായം കൂടുന്തോറും കൂടുതലാണ്. 40 വയസ്സു കഴിഞ്ഞവര്‍ തങ്ങളുടെ ശരീരത്തെപ്പറ്റി നല്ല ബോധ്യം ള്ളവരായിരിക്കണം. ശരീരത്തില്‍ എന്തെങ്കിലും അസ്വാഭാവിക മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കാന്‍സര്‍ പരിശോധന നടത്തേണ്ടതാണ്. ക്യാന്‍സര്‍ എന്നത് സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ ഉണ്ടാകുന്നുണ്ട്. എന്നാല്‍ സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ തുടങ്ങി സ്ത്രീകളില്‍ മാത്രമായി കണ്ടുവരുന്ന ചില ക്യാന്‍സറുകളുണ്ട്. സ്ത്രീകള്‍ അവരുടെ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും അവരുടെ ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. സ്ത്രീകളില്‍ ഉണ്ടാകുന്ന കാന്‍സറിന്‍െ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം….

ഒന്ന്

അകാരണമായി ശരീരഭാരം കുറയുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാം. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടും ഓവറിയന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടും ഇത്തരത്തില്‍ ശരീരഭാരം പെട്ടെന്ന് കുറയാം.

രണ്ട്

ചര്‍മ്മത്ത് ചില പുതിയ പാടുകള്‍ വരുക, നേരത്തെയുള്ള പാടുകളിലെ നിറവും രൂപവും വലിപ്പവുമൊക്കെ മാറുക തുടങ്ങിയവയൊക്കെ ചിലപ്പോള്‍ സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം.

മൂന്ന്

മാറാത്ത ചുമ, കഫക്കെട്ട്, ശബ്ദത്തില്‍ വ്യത്യാസം, കഴുത്തിന്റെ മുന്‍ഭാഗത്ത് മുഴകള്‍, നീര് തുടങ്ങിയവയെയും നിസാരമായി കാണേണ്ട.

നാല്

സ്തനത്തിന്റെ ആകൃതിയില്‍ മാറ്റം വരുക, സ്തനങ്ങളില്‍ മുഴ, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക തുടങ്ങി സ്തനങ്ങളില്‍ കാണുന്ന മാറ്റങ്ങളെല്ലാം ചിലപ്പോള്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടതാകാം.

അഞ്ച്

ആര്‍ത്തവ സമയത്തല്ലാതെ ഉണ്ടാകുന്ന രക്തസ്രാവം, സമയം തെറ്റി ആര്‍ത്തവം വരിക, ആര്‍ത്തവ സമയത്തെ അസാധാരണമായ വേദന തുടങ്ങിയ ലക്ഷണങ്ങളും നിസാരമാക്കേണ്ട.

ആറ്

അമിത ക്ഷീണവും പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും ചിലപ്പോള്‍ ചില കാന്‍സറുകളുടെ സൂചനയായും തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം.