ശ്രീനാഥ് ഭാസിയെ നായകനാക്കി മുഹമ്മദ് സംവിധാനം ചെയ്ത ”വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്” എന്ന ചിത്രം നാളെ (മെയ് 30) തീയറ്ററില്‍ എത്തുന്നു. സുധീഷ്, കോട്ടയം നസീര്‍, ടിനി ടോം, പ്രതാപ് പോത്തന്, ശ്രീകുമാര്‍ എസ് പി, എ കെ വിജുബാല്‍, വനിത കൃഷ്ണചന്ദ്രന്, ബേബി നന്ദന തുടങ്ങിയവരാണ് ചിത്രത്തില മറ്റു താരങ്ങള്‍.
തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ പുത്തൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത് .ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു.
കലവൂര്‍ രവികുമാര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം പകരുന്നു. എഡിറ്റര്‍- മനോജ്,
പ്രൊഡക്ഷന്‍ കണ്ട്രോളര്- സജി കോട്ടയം, കലാസംവിധാനം- ബോബന്, മേക്കപ്പ് റോഷന്, കോസ്റ്റ്യൂംസ്- അജി ആലപ്പുഴ, സ്റ്റില്‍സ്- സന്തോഷ് അടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിനു കൃഷ്ണന് ഹരിപ്പാട്, സൗണ്ട്മിക്സിംഗ്- എം ആര് രാജാകൃഷ്ണന്, ഡി ഐ (കളറിസ്റ്റ്) രമേഷ് (ലാല്‍ മീഡിയ), പബ്ലിസിറ്റി ഡിസൈന്‍സ്- ആര്‍ട്ടോകാര്‍പസ്, പിആര്‍ഒ- എ എസ് ദിനേശ്.