Violation of election code of conduct... Proposed to file a case against PV Anwar
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവർ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നറിയാം. തൃണമൂൽ കോൺഗ്രസിൻ്റെ ഇന്നലെ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പി വി അൻവറിനെ മത്സരിപ്പിക്കാൻ തീരുമാനമായതായി വാർത്തകൾ ഉണ്ടായിരുന്നു. ഏതായാലും ഇന്ന് ചേരുന്നസംസ്ഥാന പ്രവർത്തക സമിതിയിലായിരിക്കും അന്തിമ തീരുമാനം. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനാണ് അൻവറിന്‍റെ നീക്കം. അതേസമയം,എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നിർണായക സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റും എൽഡിഎഫ് നേതൃയോഗവും ചേരും. അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ യുഡിഎഫ് യോഗവും ഇന്ന് ചേരും