കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ജമ്മുകശ്മിർ സന്ദർശനം ആരംഭിച്ചു. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയെത്തിയ അമിത് ഷായുടെ അധ്യക്ഷതയിൽ പൊതുസുരക്ഷാ സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേരും. അമർനാഥ് യാത്ര സംബന്ധിച്ച് ക്രമീകരണങ്ങളും ഷാ വിലയിരുത്തും. അതിർത്തിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും അമിത് ഷാ സന്ദർശിക്കും.
ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിലെ നാവികരുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. നിലവിൽ അറബിക്കടലിലുള്ള യുദ്ധക്കപ്പലിൽ പ്രതിരോധ മന്ത്രി നേരിട്ട് എത്തും. നാവികരുമായി സംസാരിക്കും. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ തീരദേശത്തിന്റെ സംരക്ഷണം ഉറപ്പാക്കിയത് ഐഎൻഎസ് വിക്രാന്താണ്.