ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് ആപ്പിൾ. ഇത് എല്ലാ പ്രായക്കാരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ മുറിച്ച് കുറച്ചുകഴിയുമ്പോഴേക്കും ആപ്പിളിന്റെ നിറം ചുവപ്പായി മാറുകയും വേഗം കേടാകുകയും ചെയ്യാറുണ്ട്. ആ അവസ്ഥയ്ക്ക് ഒരു പരിഹാരമാണ് ഇനി പറയുന്നത്. ‘എന്‍സൈമാറ്റിക് ബ്രൗണിംഗ്’ എന്നറിയപ്പെടുന്ന ഒരു ജൈവ രാസപ്രവര്‍ത്തനം കാരണമാണ് മുറിച്ച ആപ്പിളുകള്‍ ബ്രൗണ്‍ നിറമാകുന്നത്.
ആപ്പിള്‍ കഷണങ്ങളായി മുറിക്കുമ്പോള്‍ അതിന്റെ സസ്യകലകള്‍ ഓക്സിജനുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഇത് പോളിഫെനോള്‍ ഓക്സിഡേസ് (PPO) എന്നറിയപ്പെടുന്ന ഒരു എന്‍സൈമിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ ഇവ ആപ്പിളിലെ പോളിഫെനോളുകളെ ഓക്സിഡൈസ് ചെയ്യുന്നു. ഇത് കാരണം പുതിയ രാസവസ്തുക്കളായ ഒക്വിനോണുകള് ഉണ്ടാകുന്നു. തുടര്‍ന്ന് അവ അമിനോ ആസിഡുകളുമായി പ്രതിപ്രവര്‍ത്തിച്ച് തവിട്ട് നിറമുള്ള മെലാനിനുകള്‍ ഉത്പാദിപ്പിക്കുന്നു.
വ്യത്യസ്ത ആപ്പിള്‍ ഇനങ്ങളില്‍ പ്രാരംഭ എന്‍സൈമും പോളിഫെനോളുകളും വ്യത്യസ്ത അളവിലാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ത്തന്നെ ഓരോ ഇനം ആപ്പിളുകളിലും ഉണ്ടാകുന്ന ചുവപ്പ് നിറം വ്യത്യസ്തമായിരിക്കും. എന്‍സൈമാറ്റിക് ബ്രൗണിംഗ് വിഷമോ ആരോഗ്യത്തിന് ദോഷം വരുത്തുന്നതോ അല്ല.
മറിച്ച് പഴങ്ങളില്‍ ഉണ്ടാകുന്ന സാധരണ രാസപ്രവര്‍ത്തനമാണ്. ഇതുകൊണ്ട് പഴങ്ങളുടെ നിറത്തിലും രുചിയിലും മാത്രമേ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഇത് യാതോരു കാരണവശാലും ആരോഗ്യത്തിന് ഹാനികരമല്ല എന്ന് മാത്രമല്ല, കഴിക്കുമ്പോള്‍ ടെന്‍ഷന്റെ ആവശ്യവുമില്ല.
ആപ്പിള്‍ മുറിച്ചു കഴിഞ്ഞാല്‍ ഉപ്പുവെള്ളത്തില്‍ ഒന്ന് കഴുതി സൂക്ഷിച്ചാല്‍ എത്രനേരം കഴിഞ്ഞാലും അത് പ്രഷായി തന്നെയിരിക്കും.