കൊച്ചി: കനത്ത മഴയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. ഇഷ്ടിക തലയിൽ വീണതിനെ തുടർന്ന് ഇവർ ചികിത്സയിലായിരുന്നു. അപകടം ഉണ്ടായത് മുനമ്പത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോഴായിരുന്നു.
കാറ്റിലും മഴയിലും കെട്ടിടത്തിന്റെ മുകളിൽ ഉണ്ടായിരുന്ന സിമന്റ് ഇഷ്ടിക തലയിൽ വന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.