പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ: സിസാ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാന്‍ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ജോണ്‍സന്‍ ജോണ്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നും വിരമിച്ച്രണ്ടുവര്‍ഷം പിന്നിട്ടിട്ടും അച്ചടക്ക നടപടി തുടരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചരിക്കുന്നത്. ചാന്‍സലര്‍ നിര്‍ദേശിച്ച പ്രകാരം സാങ്കേതിക
സര്‍വകലാശാലയുടെ വിസി സ്ഥാനം ഏറ്റെടുത്തതിന്റെ പേരില്‍ സാങ്കേതിക വകുപ്പ് ജോയിന്റ് ഡയറക്ടറും പ്രിന്‍സിപ്പലുമായിരുന്ന ഡോ: സിസയ്ക്ക് എതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി എടുത്തിരുന്നു. അച്ചടക്ക നടപടി എടുക്കാനുള്ള ഉത്തരവുകള്‍ പൂര്‍ണ്ണമായും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദാക്കിയെങ്കിലും റിട്ടയര്‍ ചെയ്ത് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നില്ല. ഡിവിഷന്‍ ബെഞ്ചുത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തുവെങ്കിലും കോടതി സ്വീകരിച്ചില്ല. കോടതി ഉത്തരവ്
നടപ്പാക്കാന്‍ സിസാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്ന് താത്കാലിക പെന്‍ഷന്‍ മാത്രം നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ് നല്‍കി. എന്നാല്‍ സാങ്കേതിക സര്‍വ്വകലാശാല വിസി ആയിരുന്നപ്പോള്‍ സിണ്ടിക്കേറ്റ് രേഖകള്‍ കടത്തി കൊണ്ട് പോയതായി പുതിയയൊരു ആരോപണം ഉന്നയിച്ച് അനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ വീണ്ടും കാലതാമസം വരുത്തി. ഇതോടെ സിസാ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍, നിയമസംവിധാനങ്ങളും അധികാരവും അമിതമായി
ഉപയോഗിക്കുന്നുവെന്നും, അത്തരത്തില്‍ സിസയെ മനഃപൂര്‍വം ദ്രോഹിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. മികച്ച ഒരു ഉദ്യോഗസ്ഥയെ ഇങ്ങനെ ദ്രോഹിക്കുന്നത് കണ്ടു നില്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു. വ്യക്തികളുടെ മൗലിക അവകാശം സംരക്ഷിക്കാനുള്ള കോടതിക്കുള്ള ബാധ്യതയും അധികാരം കൃത്യമായി ഉപയോഗിക്കേണ്ട സാഹചര്യം ഈ വിഷയത്തിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. പെന്‍ഷന്‍ തടഞ്ഞു വയ്ക്കാന്‍ വ്യക്തമായ യാതൊരു കാരണവും സര്‍ക്കാരിനില്ലെന്ന് കോടതി നിരീക്ഷിച്ചു.
സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ളതാണ് ഡിവിഷന്‍ ബെഞ്ച് വിധി. അനുകൂല്യങ്ങളുടെ പലിശയടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കി നല്‍കണമെന്ന സിസയുടെ അവശ്യം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂനല്‍ തീരുമാനിക്കണമെ ന്നും കോടതി നിര്‍ദേശിച്ചു. സിസാ തോമസിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.
CONTENT HIGH LIGHTS;Another setback for the government?: Pension benefits to Sisa Thomas should be paid in full within two weeks; Administrative Tribunal can decide including interest on benefits
















