കുട്ടികൾക്ക് സ്ഥിരം ലഞ്ച് ബോക്സില്‍ കൊടുത്തുവിടുന്നത് ചോറും കൂട്ടാനും ആണോ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഒരു ടൊമാറ്റോ റൈസ് ആയാലോ.
ചേരുവകൾ
- ബസ്മതി റൈസ്- രണ്ടു ഗ്ലാസ്
- സവാള-രണ്ട്
- പച്ചമുളക് -4
- തക്കാളി -4
- മല്ലിയില – ആവശ്യത്തിന്
- കറവപട്ടയും ഗ്രാമ്പൂവും- 1 ടീസ്പൂണ്‍
- ഗരം മസാല- അര ടീസ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
- സണ്‍ ഫ്ളവര്‍ ഓയില്‍- 2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- കറി വേപ്പില- 2 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം നാലു ഗ്ലാസ് വെള്ളത്തില്‍ അരി ഉപ്പ് ചേര്‍ത്ത് പാകത്തിന് വേവിച്ചെടുക്കുക. ഇനി ഈ ചോറ് കോരി മാറ്റി വെക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സാവാളയും പച്ചമുളകും വഴറ്റിയെടുക്കണം.കറവപട്ടയും ഗ്രാമ്പൂവും ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇവയെല്ലാം നല്ലതുപോലെ വഴറ്റി എണ്ണ തെളിഞ്ഞുവരുമ്പോള്‍ മല്ലിയില ചേര്‍ത്തുകൊടുക്കാം. ഇനി തീയണശേഷം ചോറ് ചേർത്ത് ഇളക്കിയെടുക്കാം.
story highlight: