വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്റെ കമാന്‍ഡറായി കമാന്‍ഡന്റ് സുരേഷ് ആര് കുറുപ്പ് ഇന്ന് (മെയ് 30) ചുമതലയേറ്റു. വിഴിഞ്ഞം തീരസംരക്ഷണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കമാന്‍ഡന്റ് ജി.ശ്രീകുമാറില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.
1994 ല്‍ കമ്മീഷന് ചെയ്യപ്പെട്ട, പന്തളം സ്വദേശിയായ കമാന്‍ഡന്റ് സുരേഷ് ആര് കുറുപ്പ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 22-ാം ബാച്ച് ഓഫീസറാണ് അദ്ദേഹം. പന്തളം എന്‍എസ്എസ് കോളേജില്‍ നിന്ന് ബിഎസ്സി ഫിസിക്സില്‍ ബിരുദം നേടിയ അദ്ദേഹം ഹൈദരാബാദിലെ ഐസിഎഫ്എഐ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി.
മേഖലയിലെ പ്രവര്‍ത്തന ഫലപ്രാപ്തിക്കും തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുമെന്ന് കമാന്‍ഡന്റ് സുരേഷ് ആര് കുറുപ്പ് കമാന്‍ഡന്റ് ചുമതലയേറ്റ ശേഷം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനവും ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും, കൂടാതെ നമ്മുടെ രാജ്യത്തിന്റെ പ്രവര്‍ത്തന ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGH LIGHTS;Commandant Suresh R Kurup takes charge as Commander of Vizhinjam Coast Guard Station