കോഴിക്കോട് : ഐഐടി മദ്രാസിലെ ഓഷ്യന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയര്‍ പ്രൊഫസറായി റിട്ടയര്‍ ചെയ്ത, സെന്റര്‍ ഫോര്‍ ഇന്നോവേറ്റീവ് ആന്‍ഡ് സസ്ടെയിനബിള്‍ ടെക്നോളജീസ് ഫോര്‍ ഓഫ്ഷോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (CISTOI) ന്റെ ഡയറക്ടറുമായിരുന്ന പ്രൊഫ. ആര്. സുന്ദരവടിവേലു ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള, കേരള സര്‍ക്കാരും എന്‍.എ.ബി.എല്‍. ഉം (National Accreditation Board for Testing and Calibration Laboratories) അംഗീകരിച്ച മാറ്റര്‍ലാബ്- മീറ്റീരിയല്‍ ടെസ്റ്റിംഗ് & റിസര്‍ച്ച് ലബോറട്ടറി സന്ദര്‍ശിച്ചു.
സന്ദര്‍ശനത്തിനിടെ ലാബിന്റെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും വിശദമായി അവലോകനം ചെയ്ത അദ്ദേഹം, അതിന്റെ ആധുനിക സാങ്കേതിക സംവിധാനങ്ങളും കാര്യക്ഷമമായ പ്രവര്‍ത്തന രീതികളും പ്രശംസിച്ചു. പ്രത്യേകിച്ചും കോപുലര് ടെസ്റ്റിംഗ് പ്രോസസിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് അദ്ദേഹം അഭിനന്ദിച്ചു.
വെറും പരിശോധന സേവനങ്ങള്‍ നല്കുന്ന സ്ഥാപനമായി മാത്രം മാറാതെ, വ്യവസായത്തിനും ഗവണ്മെന്റിനും സാങ്കേതിക പരിഹാരങ്ങള്‍ ഒരുക്കുന്ന ആധുനിക ഗവേഷണ കേന്ദ്രമായി മാറ്റര്‍ ലാബ് മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട് ദുരന്തം, കേരളത്തിലെ ഹൈവേ റോഡുകളിലെ തകരാറുകള്‍ പോലെയുള്ള സംഭവങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇത് പോലെയുള്ള പ്രതിസന്ധികളെ പ്രതിരോധിക്കാന്‍, മുന്‍കരുതല്‍ മാര്‍ഗങ്ങളും, കര്‍ശനമായ പരിശോധനാ നടപടികളും അനിവാര്യമാകുന്നു. അതിനാല്‍ മാറ്റര്‍ലാബ് പോലുള്ള സ്ഥാപനങ്ങള്‍ ആധുനിക ഗവേഷണ കേന്ദ്രങ്ങളായി മാറണം- പ്രൊഫ. ആര്. സുന്ദരവടിവേലു പറഞ്ഞു.