തിരുവനന്തപുരം : “സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 138.87 കോടിയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. 2656 ഹൈടെൻഷൻ പോസ്റ്റുകൾ തകർന്നതായി അറിയിച്ചിരുന്നു. 19,513 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു എന്നാണ് അറിയുന്നത്. 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകൾ ആണ് പൊട്ടിയിരിക്കുന്നു. 52093 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു.
75,57,783 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചുവെന്നും 65,75,715 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകിയതായും ആണ് നിലവിൽ കെഎസ്ഇബി വ്യക്തമാക്കിയിരിക്കും.”