Kerala

തെക്കൻ കേരളത്തിൽ വൻനാശനഷ്ടം വിതച്ചു മഴ

“തിരുവനന്തപുരം: തെക്കൻ കേരളത്തിലും മഴയിൽ വലിയ രീതിയിലുള്ള നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത് . വിഴിഞ്ഞത്ത് വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരണപ്പെട്ടിരിക്കുകയാണ്. കൊല്ലത്ത് പല സ്ഥലങ്ങളിലായി  വീടിന് മുകളിൽ മരം വീണു. പത്തനംതിട്ട തിരുവല്ലയിൽ വീടുകളിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട് എന്നാണ് അറിയുന്നത് .

 

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് പുല്ലുവിള സ്വദേശി ആന്റണി തദയുസാണ് മരിച്ചതായി അറിയുന്നുണ്ട്. കാണാതായ സെറ്റല്ലസിനായി തിരിച്ചിൽ ഇപ്പോഴും തുടരുകയാണ്. വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിനു പോയ രണ്ടു വള്ളങ്ങൾ തിരിച്ചെത്താൻ ഉണ്ട് എന്ന വാർത്തയും പുറത്ത് വരുന്നു . കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ വീട് മരം വീണ് തകർന്നിരിക്കുന്നു.

 

നെടുമങ്ങാട് വർക്കല വിതുര എന്നിവിടങ്ങളിലും മരം വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായാണ് അറിയുന്നത്. കൊല്ലം കൊട്ടാരക്കരയിൽ സാം കുട്ടിയുടെ വീടിന് മുകളിൽ മരം വീണു. കൊല്ലം കുണ്ടറയിൽ വീടിനു മുകളിൽ മരം വീണ് യുവതിക്ക് പരിക്കേറ്റു എന്നാണ് അറിയുന്നത്. കുണ്ടറ കാഞ്ഞിരകോട് സുനിൽകുമാറിന്റെ വീടിനും മരം വീണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.”