നാലുമണിക്ക് ചായക്കൊപ്പം കഴിക്കാൻ മലയാളികളുടെ ഇഷ്ട വിഭവങ്ങൾ ധാരാളമാണ്. അതിൽ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഉള്ളി വട. തയ്യാറാക്കിയാലോ രുചികരമായ ഉള്ളി വട നിമിഷനേരം കൊണ്ട്.
ചേരുവകൾ
- സവാള – 2 എണ്ണം
- ഇഞ്ചി – 1 ടീസ്പൂൺ
- പച്ചമുളക് – ഒരെണ്ണം
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾ പൊടി – ¼ ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- കടലപ്പൊടി – 4 ടേബിൾസ്പൂൺ
- മൈദ – 2 ടേബിൾസ്പൂൺ
- അരിപ്പൊടി – 1 ടേബിൾസ്പൂൺ
- കായപ്പൊടി – ¼ ടീസ്പൂൺ
- എണ്ണ – വറുക്കുന്നതിന് ആവശ്യമായത്
തയ്യാറാക്കുന്ന വിധം
നീളത്തിൽ അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി കൂട്ടിയോജിപ്പിച്ചു പത്തുമിനിറ്റ് മൂടിവയ്ക്കാം. . ഇതിലേക്ക് കടലപ്പൊടി, മൈദ, അരിപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഇനി കൈ വെള്ളത്തിൽ നനച്ചശേഷം മാവിൽ നിന്നും കുറേശ്ശേ എടുത്ത് ഉരുട്ടി തുക്കെ അമർത്തി ചൂടായി കിടക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. രണ്ടുവശവും ഒരുപോലെ മൊരിയുന്നതിനായി തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ഇടത്തരം തീയിൽ വറുത്തു കോരുക.
STORY HIGHLIGHT: ulli vada