ആരോഗ്യം സംരക്ഷിക്കാന്‍ നിര്‍ബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ് മാതളം. ധാരാളം പോഷകഗുണങ്ങളും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. നോക്കാം മാതളത്തിന്റെ ഗുണങ്ങള്‍.
ഒന്ന്
കാര്‍ബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ദഹന പ്രശ്നങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്നു.
രണ്ട്
മാതളനാരങ്ങയ്ക്ക് ആന്റി ഓക്സിഡന്റ്, ആന്റി വൈറല്‍, ആന്റി ട്യൂമര്‍ പ്രോപ്പര്‍ട്ടികള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് മാതളം.
മൂന്ന്
ദിവസേന മാതളനാരങ്ങ കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും,രക്തസമര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
നാല്
മാതളനാരങ്ങയുടെ വിത്തുകള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകള് കട്ടപിടിക്കുന്നത് തടയുന്നു. ഗര്‍ഭിണികള്‍ മാതളം കഴിക്കുന്നതിലൂടെ പോഷകം ലഭിക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
അഞ്ച്
ക്യാന്‍സറിനു സാധ്യതയുള്ള മുഴകളുടെ വളര്‍ച്ച കുറയ്ക്കാനും ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനും മാതളത്തിനു കഴിയും.