വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ജാം. കുട്ടികളുടെ പ്രിയ വിഭവം നിമിഷ നേരം കൊണ്ട് തയ്യാറാക്കിയാലോ.
ചേരുവകൾ
- ആപ്പിൾ – 5 എണ്ണം
- പഞ്ചസാര – ആവശ്യത്തിന്
- ചെറുനാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
- ചൂടുവെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആപ്പിൾ നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം അത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇനി ഒരു പാനിലേക്ക് ഇത് ഇട്ടു നൽകുക. ശേഷം പഞ്ചസാരയും ഇട്ട് രണ്ടും കൂടി നന്നായിട്ടൊന്നു മിക്സ് ചെയ്യുക. അതിനുശേഷം തീ ഓൺ ചെയ്യാം. ആപ്പിൾ കഷണങ്ങൾ നന്നായി ഉടഞ്ഞു വരുന്നതുവരെ പാകം ചെയ്യാം. ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് എല്ലാം നന്നായി യോജിപ്പിച്ചെടുക്കാം. ജാമിന് കട്ടി കൂടുതലായി തോന്നുകയാണെങ്കിൽ ഇതിലേക്ക് ചൂട് വെള്ളം ചേർത്ത് നേർപ്പിച്ച് എടുക്കാം. ശേഷം തീ ഓഫ് ചെയ്യാം. ആപ്പിൾ ജാം തയ്യാർ.
STORY HIGHLIGHT: Apple Jam