സന്തോഷമുള്ള സന്ദർഭങ്ങളിൽ എത്താറുള്ള ഒരു സ്പെഷ്യൽ അതിഥിയാണ് കേക്ക്. അതുകൊണ്ട് തന്നെ കേക്ക് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. നിമിഷ നേരം കൊണ്ട് കിടിലൻ രുചിയിൽ തയ്യാറാക്കിയാലോ ഒരു അടിപൊളി ചോക്ലേറ്റ് കേക്ക്.
ചേരുവകൾ
മൈദ – 1 കപ്പ്
കൊക്കോ പൗഡർ – 3 ടേബിൾസ്പൂൺ
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ – 1/2 ടീസ്പൂൺ
മുട്ട – 3
പാൽ – 1/2 കപ്പ്
വെജിറ്റബിൾ ഓയിൽ – 1/2 കപ്പ്
ഉപ്പ് – 1/2 ടീസ്പൂൺ
വാനില എസൻസ് – 1 ടീസ്പൂൺ
പഞ്ചസാര പൊടിച്ചത് – 1 കപ്പ്
തയ്യാറാക്കുന്ന വിധം
മൈദയും, കൊക്കോ പൗഡറും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഉപ്പും നന്നായി അരിച്ചു മാറ്റിവെക്കുക. പഞ്ചസാരയും ഓയിലും നന്നായി അടിക്കുക. അതിലേക്ക് മുട്ട ഓരോന്നായി ചേർത്തു അടിച്ചെടുക്കുക. ശേഷം എസൻസ് ചേർക്കുക. ഇതിലേക്ക് അരിച്ചുവെച്ച മൈദക്കൂട്ട് ചേർക്കുക. ഇടവിട്ട് പാലും ചേർത്ത് കൊടുക്കുക.
ചൂടാക്കിയിട്ട ഓവനിൽ തയ്യാറാക്കിയ കേക്ക് വെച്ച് 30 മിനിറ്റ് 170 ഡിഗ്രി യിൽ ബേക് ചെയ്തെടുക്കുക. തണുത്തതിന് ശേഷം വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഇഷ്ടമുള്ള തരത്തിൽ ഡെക്കറേഷൻ ചെയ്ത് ഉപയോഗിക്കാം.
STORY HIGHLIGHT: Chocolate Cake