സംസ്ഥാനത്ത് അടുത്ത അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 8 ജില്ലകളില്‍ റെഡ് അലേര്‍ട്ടും 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്
പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോഡ്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും നിലവില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ കൊല്ലം,കോട്ടയം എന്നീ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.
കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തില്‍ കാലവര്‍ഷം ശക്തമാവുകയാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. 16 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നത്.