തിരുവനന്തപുരം: അടുത്ത 5 ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റും മിന്നലും മഴയ്ക്കൊപ്പം പ്രവചിക്കുന്നു. മണിക്കൂറിൽ 50– 60 കിലോമീറ്റർ വേഗമുള്ള കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രത പുലർത്തണം.
എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഇന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് 3 മുതൽ 3.9 മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. നാളെ മുതല്‍ മഴ കുറഞ്ഞു തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ 8 പേർ മരിച്ചു. 4 പേരെ കാണാതായി.