Food

ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ നല്ല ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയാലോ?

ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ നല്ല ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • വലിയ ചെമ്മീൻ – 1 കിലോ
  • മുളക് പൊടി- 1 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി- അര സ്പൂൺ
  • ഉപ്പു – പാകത്തിന്
  • മഞ്ഞൾ പൊടി- അര സ്പൂൺ
  • ഇഞ്ചി- 1 വലിയ കഷ്ണം
  • വെളുത്തുള്ളി – ഒരു പിടി
  • പച്ചമുളക് – 2 എണ്ണം
  • വേപ്പില – 5 തണ്ട്

തയ്യാറാക്കുന്ന വിധം

നന്നാക്കി വൃത്തി ആയി കഴുകി ചെമ്മീനിലേക്കു ഉപ്പു മഞ്ഞൾ പൊടി ചേർത്തു ഒന്നു മിക്സ് ചെയ്തു വയ്ക്കണം, മിക്സിയിൽ അളന്നു വച്ച പൊടികളും, പച്ച മുളകും,ഇഞ്ചി, വെളുത്തുള്ളി എല്ലാം ചേർത്തു നന്നായി അരക്കണം ചെമ്മീനിലേക്കു ഈ അരപ്പും,വേപ്പിലയും,അര സ്പൂൺ കോൺ ഫ്ലോർ കൂടി ചേർത്തു നന്നായി കുഴച്ചു വയ്ക്കണം ശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തു എടുക്കാം. ചെമീൻ റോസ്റ്റ് റെഡി.