Kerala

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചു

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സ്റ്റീവ് (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Latest News