പഴം വെച്ച് ഒരു വെറൈറ്റി ദോശ ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- പഴം – 6 എണ്ണം
- മൈദ – നാല് ടീസ്പൂണ്‍
- പഞ്ചസാര – 4 ടീസ്പൂണ്‍
- അരിപ്പൊടി – നാലു ടീസ്പൂണ്‍
- അണ്ടിപരിപ്പ് , കിസ്മിസ്, ഏലക്കപ്പൊടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഴം നന്നായി ഉടച്ചെടുക്കുക. അതില്‍ അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് ചേര്‍ക്കുക. അതിനു ശേഷം മൈദയും ഏലയക്കപ്പൊടിയും അരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത മാവ് നന്നായി യോജിപ്പിച്ചെടുക്കുക. പാത്രത്തില്‍ നെയ് തൂവുക. നെയ്യ് വെന്തുരുകുന്ന മണം വരുമ്പോള്‍ മാവ് പരത്തി രണ്ടു വശവും മൊരിയാതെ ചുട്ടെടുക്കുക.