Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

നിലമ്പൂരിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. രാജീവ് ചന്ദ്രശേഖർ, തുഷാർ വെള്ളാപള്ളി എന്നിവർ പ്രഖ്യാപനം നടത്തും. ഉച്ചക്ക് 3 മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപനം നടക്കുക.

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മത്സരിക്കേണ്ടതില്ലെന്ന ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ നിലപാടില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു.