Food

കടയിൽ നിന്നും വാങ്ങിക്കുന്ന അതെ സ്വാദിൽ സാൻഡ്‌വിച്ച് വീട്ടിൽ ഉണ്ടാക്കിയാലോ?

നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന വെജ് സാൻഡ്‌വിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ. ഒരു കിടിലൻ വെജ് സാൻഡ്‌വിച്ച് റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ബ്രഡ് – 6 കഷ്ണം
  • കാരറ്റ് – 1/4 കപ്പ് അരിഞ്ഞത്
  • കാബേജ് – 1/2 കപ്പ് അരിഞ്ഞത്
  • പച്ച കാപ്സിക്കം – 3 ടേബിൾ സ്പൂൺ
  • മഞ്ഞ കാപ്സിക്കം – 3 ടേബിൾസ്പൂൺ
  • സാലഡ് വെള്ളരിക്ക – 1/4 കപ്പ് അരിഞ്ഞത്
  • മയോണൈസ്‌ – 4 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ബട്ടർ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക്‌ അരിഞ്ഞ കാരറ്റ്, കാബേജ് , കാപ്സിക്കം , വെള്ളരിക്ക എടുക്കുക. അതിലേക്ക് കുരുമുളകു പൊടി, മയോണൈസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്താൽ സാൻവിച്ച് ഫില്ലിംഗ് റെഡി. ശേഷം ബ്രഡ്ഡിന്റെ വശങ്ങൾ മുറിച്ച് കളഞ്ഞ് കുറച്ച് ബട്ടർ തേച്ച് തയാറാക്കിയ ഫില്ലിങ് ഒരു ബ്രഡിൽ നന്നായി തേച്ച് പിടിപ്പിച്ച് മറ്റൊരു ബ്രഡ് കൊണ്ട് അടച്ച് എടുക്കാം. ടേസ്റ്റി വെജ് സാൻഡ്‌വിച്ച് റെഡി.