സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. കാലവര്‍ഷക്കെടുതി ഏറ്റവും രൂക്ഷം അപ്പര്‍ കുട്ടനാടന്‍ മേഖലകളിലാണ്.
തിരുവല്ല താലൂക്കില്‍ മാത്രം 11 ദുരിതാശ്വാസ ക്യാമ്പുകളില്‍ 200 ഓളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം മലയോര മേഖലയിലേക്കുള്ള രാത്രികാല ഗതാഗത നിയന്ത്രണം നാളെ വരെ തുടരും.
റോഡില്‍ രൂപപ്പെട്ട കനത്ത വെള്ളക്കെട്ട് മൂലം തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായും മുടങ്ങി. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ അടക്കം നിര്‍ത്തിവച്ചു.
നെടുംമ്പ്രം അന്തി ചന്ത മുതല്‍ മണക്ക് ആശുപത്രി പടി വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ടും കുത്തൊഴുക്കുമാണ് ഗതാഗതം മുടങ്ങാന്‍ ഇടയാക്കിയത്.
അതേസമയം തിരുവല്ല ഉത്രമേല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ആല്‍മരം കടപുഴകി. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മരം വീണത്. ക്ഷേത്രമതിലിന്റെ ഒരു ഭാഗം മരം വീണ് ഇടിഞ്ഞു. മറ്റ് നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.